ശ്രീനഗര്‍: കാശ്‌മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഗിലാനിയെ വീട്ടുതടങ്കലിലാക്കി. ഫേസ് ബുക്കിലെ വിവാദ ഫോട്ടോയ്‌ക്കെതിരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം പ്രതിഷേധം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ നടപടിയുടെ ഭാഗമായിട്ടായിരുന്നു വീട്ടുതടങ്കല്‍.
ഹൈദര്‍പോറയിലെ ഗിലാനിയുടെ വീടിന് പുറത്ത് സായുധ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വീടു വിട്ടിറങ്ങരുതെന്ന് ഗിലാനിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡെമ്രോകാറ്റിക് ഫ്രീഡം പാര്‍ട്ടി ഷബീര്‍ ഷായെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: