കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തലനാരിഴക്ക് വന്‍ വിമാനദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 5.30 ഓടെ ദല്‍ഹിയില്‍നിന്നും ഹൈദരാബാദ് വഴിയുള്ള ഇന്‍ഡിഗോ വിമാനം കൊച്ചിയില്‍ ഇറക്കുവാന്‍ ശ്രമിക്കുമ്പോഴാണ് റണ്‍വേയില്‍ മറ്റൊരു വിമാനം പെയിലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ എയര്‍ട്രാഫിക് കണ്‍ട്രോളുമായി പെയിലറ്റ് ബന്ധപ്പെട്ടപ്പോള്‍ മുകളില്‍ വട്ടമിട്ട് കറങ്ങുവാന്‍ നിര്‍ദ്ദേശമുണ്ടായി.
മസ്ക്കറ്റിലേക്ക് പോകേണ്ട ഒമാന്‍ വിമാനം റണ്‍വേയിലൂടെ ഉയരാന്‍ ശ്രമിക്കുന്നതിനിടയില്‍ സാങ്കേതിക തടസംമൂലം ഉയരാതെ റണ്വേയില്തന്നെ നിന്നു. ഈ സമയമാണ് ഇന്‍ഡിഗോ വിമാനം എത്തിയത്. പെയിലറ്റിന്റെ സമയോചിതമായ ഇടപെടല്‍മൂലമാണ് ദുരന്തം ഒഴിവായത്.
ഒമാന്‍ വിമാനത്തിലെ ഒരു യാത്രക്കാരന് സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ധരിക്കാന്‍ ആവശ്യപ്പെടുകയും തര്‍ക്കംമൂലം പറന്നുയരല്‍ വൈകുകയുമായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. എടിസിയുടെ നിര്ദ്ദേശപ്രകാരംതന്നെയാണ് രണ്ട് വിമാനങ്ങളും പ്രവര്‍ത്തിച്ചതെന്നും മറ്റ് അപാകതകളൊന്നുമില്ലെന്നാണുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ എയര്‍ക്രാഫ്റ്റ് കണ്ട്രോള് ടവറിന് പറ്റിയ പിഴവാണ് സംഭവത്തിന് കാരണമെന്നും പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: