കോട്ടയം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനം റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്നു. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, എ.ഡി.എം. ടി.വി. സുഭാഷ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഡി.വൈ.എസ്.പി. നേതൃത്വം നല്കുന്ന പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. ബസ് സ്റ്റാണ്റ്റ്, റെയില്‍വേ സ്റ്റേഷന്, പ്രധാനക്ഷേത്രങ്ങള്‍ എിവിടങ്ങളില്‍ ആവശ്യത്തിന് ഡ്യൂട്ടി ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. എരുമേലിയില്‍ നിരീക്ഷണക്യാമറയും ടിവികളും സ്ഥാപിച്ചു. പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിന് പ്രത്യേകസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കോട്ടയത്ത് നിന്ന് എരുമേലിയിലേക്കുളള ടാക്സി നിരക്കുകള്‍ പ്രഖ്യാപിച്ചു. എരുമേലിയില്‍ റവന്യൂ കട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യവകുപ്പ് ഹെല്‍പ്പ് ഡസ്കുകള്‍ തുടങ്ങി. ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് അതിണ്റ്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എിവിടങ്ങളില്‍ ആവശ്യമായ മരുുകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലിയില്‍ അഞ്ച് ആംബുലന്‍സുകള്‍ അനുദിച്ചിട്ടുണ്ട്. ൧൨൫ വിശുദ്ധസേനാംഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മൊബൈല്‍ ക്ളീനിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കും. ചെറുപട്ടണങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തും. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കും. എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിപ്പളളി താലൂക്ക് ആശുപത്രിയിലും മരുന്നും സ്റ്റാഫും ലഭ്യമാക്കും. മെഡിക്കല്‍ കോളേജില്‍ ശബരിമല വാര്‍ഡ് ക്രമീകരിച്ചു. അയ്യപ്പസേവാസംഘവും റവന്യൂ കട്രോള്‍ റൂമും പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളേജില്‍ ഏത് അടിയന്തരഘട്ടങ്ങളെയും നേരിടുതിനുളള പ്രത്യേകസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി. സ്റ്റാണ്റ്റ്, തിരുനക്കര ക്ഷേത്രപരിസരം എിവിടങ്ങളില്‍ വഴിവിളക്കുകള്‍ കത്തിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പടുത്തും. കണക്ടിവിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍. നടപടിയെടുക്കും. കെ.എസ്.ആര്.ടി.സി. എരുമേലിക്ക് കൂടുതലായി ബസുകള്‍ അനുവദിക്കും. ബസ് സ്റ്റാണ്റ്റില്‍ അയ്യപ്പന്മാര്ക്ക് വിരി വയ്ക്കാനുളള സൗകര്യമുണ്ടാക്കും. ശുദ്ധജലലഭ്യത, ശുചിത്വം എിവ ഉറപ്പാക്കും. ശബരിമലയില നിന്നു ഭക്തന്മാരുമായി വരുന്ന ബസുകള്‍ റയില്‍വേ സ്റ്റേഷനിലെത്തി രാത്രികാലങ്ങളില്‍ തിരുനക്കര ക്ഷേത്രം വഴി സര്‍വീസ് നടത്തും. റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെണ്റ്ററും പ്രീ പെയ്ഡ് ടാക്സി കൗണ്ടറും തുടങ്ങി. ട്രെയിന്‍ വിവരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ഭാഷകളില്‍ അറിയിപ്പ് നല്‍കും. സീസണ് സമയത്ത് ടോയ്ലറ്റ് സംവിധാനവും വിശ്രമകേന്ദ്രങ്ങളും ഏര്‍പ്പെടുത്തും. കാനനപാതയില്‍ ശുദ്ധജലം, വെളിച്ചം എന്നിവ വനം വകുപ്പ് ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനകേന്ദ്രങ്ങളും ഇടത്താവളങ്ങളും കേന്ദ്രീകരിച്ചുളള ലഹരിവസ്തുക്കളുടെ വിപണനം തടയുതിന് എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കും. തീര്‍ത്ഥാടനകാലത്ത് പ്രധാന റോഡുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കമാനങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യും. ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ച് ഹോട്ടലുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുതിന് സിവില്‍ സപ്ളൈസ് വകുപ്പ് നടപടി സ്വീകരിക്കും. ആഹാരസാധനങ്ങങ്ങളുടെ ഗുണനിലവാരം, വില, തൂക്കം എിവ പരിശോധിക്കുതിന് ആരോഗ്യം, സിവില്‍ സപ്ളൈസ,് ലീഗല്‍ മെട്രോളജി സംയുക്ത സ്ക്വാഡ് പ്രവര്‍ത്തിക്കും. ജലലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പുവരുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍, എരുമേലി കുളിക്കടവില്‍ ശുചീകരണം, എരുമേലി ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകളുടെ മെയിണ്റ്റനന്‍സ് എിവ ദേവസ്വം ബോര്‍ഡ് നിര്‍വ്വഹിക്കും. കുളിക്കടവുകളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുക, ഖര-മാലിന്യ സംസ്കരണ പ്ളാണ്റ്റുകളുടെ പ്രവര്‍ത്തനം, ഭക്ഷണസാധനങ്ങളുടെ ശുചിത്വം എിവയും ശൗചാലയങ്ങള്‍ അരോഗ്യവകുപ്പിണ്റ്റെയും പോലീസിണ്റ്റെയും സഹായത്തോടെ പരിശോധിക്കുകയും ശുചിത്വം പാലിക്കാത്തവ അടച്ചു പൂട്ടുന്നതിനുളള നടപടിയും എരുമേലി ഗ്രാമപഞ്ചായത്ത് നിര്‍വ്വഹിക്കും. ഹോമിയോ-ആയുര്‍വേദ താല്‍ക്കാലിക ഡിസ്പെന്‍സറികള്‍ തുറക്കും. പ്രീ-പെയ്ഡ് ടാക്സി കൗണ്ടര്‍ തുടങ്ങികോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം പ്രമാണിച്ച് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡ്, ജില്ലാ ഭരണകൂടം, റെയില്‍വേ എിവയുടെ സംയുക്തനേതൃത്വത്തില്‍ ആരംഭിച്ച ടാക്സി പ്രീ-പെയ്ഡ് കൗണ്ടര്‍ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂറ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍, എ.ഡി.എം. ടി.വി. സുഭാഷ്, ആര്.ഡി.ഒ. ജേക്കബ്, റെയില്‍വേ സീനിയര്‍ മാനേജര്‍ സാജന്, ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.എന്‍. രവീന്ദ്രന്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. അനില്‍കുമാര്‍, കൗസിലര്‍ എം.പി. സന്തോഷ് കുമാര്‍, ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: