തിരുവഞ്ചൂറ്‍: മരംവെട്ടുന്നതിനിടയില്‍ കാലില്‍ മരക്കുറ്റി തറച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജണ്റ്റെ ഇടതു കാല്‍പ്പാദത്തിലെ മുറിവില്‍ മരക്കുറ്റി വച്ച് കുത്തിക്കെട്ടി. പാറമ്പുഴ പെരിങ്ങള്ളൂറ് സ്കൂളിനു സമീപം താമസിക്കുന്ന ചൂരവേലില്‍ രാജന് (39)ണ്റ്റെ കാലിനാണ് ഈ ദുര്‍ഗ്ഗതി. കഴിഞ്ഞ ൬ന് മഹാഗണി മുറിക്കുന്നതിനിടയിലാണ് രാജെന്റ കാലില്‍ മരക്കഷണം തുളച്ചു കയറിയത്. ഉടന്‍ തന്നെ രാജനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുറിവിനുള്ളില്‍ എന്തെങ്കിലും തറഞ്ഞിരിപ്പുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കാതെ തുന്നിക്കെട്ടി. വേദന കൊണ്ടു പുളഞ്ഞ രാജനെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയെങ്കിലും, കട്ടില് ഒഴിവില്ല എന്ന കാരണത്താല്‍ വീടിനടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ ചികിത്സ തേടാം എന്ന വ്യവസ്ഥയില്‍ ഡിസ്ചാര്‍ജ് വാങ്ങി പോന്നു. പാറമ്പുഴ ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെ ൧൦ ദിവസമായിട്ടും വേദനയും നീരും മാറാത്തതില്‍ സംശയം തോന്നിയ ഡോക്ടര്‍ മുറിവില്‍ പരിശോധിച്ചപ്പോഴാണ് മരക്കുറ്റി ഉള്ളില്‍ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: