അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ആദ്യകാലത്ത് നടന്നിരുന്ന നിവേദ്യ അനുഷ്ഠാനമാണ് പൊങ്കാല. അരി, കലം, വിറക്, വെള്ളം എന്നിവയെല്ലാം ക്ഷേത്രത്തിലെത്തിച്ചു നിവേദ്യം നടത്തുവാന്‍ ആളുകളുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചപ്പോള്‍ അത്രയും അധികം നേദ്യം തിടപ്പള്ളിയില്‍ തയ്യാറാക്കുക അപ്രായോഗികമായി. എണ്ണം കൂടിവരുന്ന ആള്‍ക്കാരോട് നിവേദ്യം സ്വയം പാകപ്പെടുത്തി മനസ്സുകൊണ്ട് നേരിട്ട് നിവേദിക്കുക എന്ന കല്പനയുണ്ടായപ്പോള് നിവേദ്യം സ്വയം തയ്യാറാക്കാനും അത് മനസ്സുകൊണ്ട് നിവേദിക്കാനും ഭക്തജനങ്ങള്‍ തയ്യാറായി. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല റോഡുകളിലാണ് അനുഷ്ഠിച്ചുപോരുന്നത്. ആദ്യം ഇത് ദക്ഷിണകേരളത്തില്‍ മാത്രമായിരുന്നെങ്കിലും ഇപ്പോള്‍ മദ്ധ്യകേരളത്തിലേക്കും പ്രചരിപ്പിച്ചിരിക്കുന്നു. പുതിയകലം വേണമെന്നാണ് നിയമം. പും+കലം = പുംകലം-പൊല്കലം – പൊങ്കാല എന്ന് ആയിരിക്കണം പാദനിഷ്പത്തി. തമിഴില്‍ പൊങ്കല്‍ ആഘോഷിച്ചുവരുന്നുണ്ടല്ലോ. (പൊങ്ങുക – അഭിവൃദ്ധിപ്പെടുക). ഈ ചടങ്ങിന്റെ പിന്നില്‍ ഇങ്ങനെയും ഒരു ഐതിഹ്യം കേട്ടിട്ടുണ്ട്. താഴ്ന്ന സമുദായക്കാര്‍ക്ക് ക്ഷേത്രദര്‍ശനം അനുവദിക്കാത്തകാലത്ത് വഴിപാട് കഴിയാക്കാന്‍ സാധിക്കാതെ പോയ ഒരു സാധു സ്ത്രീ മനം നൊന്ത് അമ്മയെ വിളിച്ചുകരയാന്‍ തുടങ്ങി. അവരുടെ പരാതിയായിരുന്നു “മേറ്റ്ല്ലാവരുടെ നൈദ്യവും അവിടേക്ക് ഇഷ്ടമാണ്. എന്റെ നേദ്യം മാത്രം അനുവദിക്കാത്തതെന്തുകൊണ്ടാണ്?” അവരുടെ സങ്കടം തീര്‍ക്കാന്‍ ദേവി മുമ്പില്‍ പ്രത്യക്ഷപ്പെടുകയും, ആ ഭക്തയോട് സ്വയം പാകപ്പെടുത്തിയ നിവേദ്യം തന്റെ മുന്പില് സമര്‍പ്പിക്കാന്‍ അരുളിചെയ്യുകയും ചെയ്തു. അന്നുമുതല്‍ അമ്മയ്ക്ക് ഏറെ ഇഷ്ടം, അകത്തെ നിവേദ്യത്തെക്കാള് ഭക്തജനങ്ങള്‍ നേരിട്ട് സമര്‍പ്പിക്കുന്ന നിവേദ്യമാണെന്നാണ് സങ്കല്പം.
– നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: