കൊച്ചി: സമരം അവസാനിപ്പിക്കാതെ നിര്‍മാതാക്കളുമായി ചര്‍ച്ചയിക്കില്ലെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. സമരത്തെ അനുകൂലിക്കുന്ന ക്ഷേമനിധി ബോര്‍ഡുമായി സഹകരിക്കില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.
ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ സമരത്തിന് നേരെ നിര്‍മാതാക്കള്‍ കുറ്റകരമായ മൗനം തുടരുകയാണെന്നും ഫെഫ്ക ആരോപിച്ചു. നിര്‍മാതാക്കള്‍ വിട്ടുവീഴ്ച നടത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സംവിധായകര്‍ നിര്‍മാണ രംഗത്തു വരുമെന്നും ഫെഫ്ക വ്യക്തമാക്കി.
കോടികള്‍ ചെലവു വരുന്ന സിനിമ നിര്‍മാണത്തില്‍ മൂന്നു ലക്ഷം രൂപ ബത്തയുടെ പേരിലാണ് സമരമെന്ന് ഫെഫ്ക ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: