ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കൂടിക്കാഴ്ച നടത്തി. കാശ്മീരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന നിയമത്തില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. അരമണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ പ്രധാനമായും കാശ്മീരിലെ സുരക്ഷയാണ് വിഷയമായത്. തുടര്‍ന്ന് ഒമര്‍ ആഭ്യന്തരമന്ത്രി പി.ചിദംബരവുമായും കൂടിക്കാഴ്ച നടത്തി.
ഇന്നലെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുമായി ഒമര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരല്ല സൈന്യമാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ആന്റണിയുടെ വിശദീകരണം. നിയമത്തില്‍ ഇളവു വരുത്തരുതെന്നാണ് സൈന്യത്തിന്റെ നിലപാട്. കാശ്മീരിലെയും ജമ്മുവിലെയും നാലു ജില്ലകളില്‍ നിന്നും നിയമം പിന്‍വലിക്കണമെന്നാണ് ഒമര്‍ ശക്തമായി ആവശ്യപ്പെട്ടത്.
നിയമം പിന്‍വലിക്കുന്ന കാര്യം നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സംഖ്യ ചര്‍ച്ചയില്‍ നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ടതാണെന്നെന്നും സമാധാനമുള്ള ഒരു പുതുവര്‍ഷമാണ് കാശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒമര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബര്‍ വരെ ഇതിനകം 13 ലക്ഷം വിദേശികള്‍ കാശ്മീരിലെത്തിയെന്നും കൂടുതല്‍ വിദേശവരുമാനമുണ്ടാകുന്നതിനായി സമാധാനം പുലരേണ്ടത് ആവശ്യമാണെന്നും ഒമര്‍ വ്യക്തമാക്കി.
എന്നാല്‍ നിയമം പിന്വലിക്കേതുമായി ബന്ധപ്പെട്ട് ഉന്നത സൈനിക മേധാവികള്‍ ഇതിനകം എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: