മുംബൈ: കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാണം മുതല്‍ ഗവേഷണ പാര്‍ക്കുകള്‍ വരെ തുടങ്ങിയിരിക്കുന്ന മൊബെയില്‍ ഫോണ്‍, ലാപ്ടോപ്പ് മുതലായവക്ക് വേണ്ട ഭാഗങ്ങള്‍ ഈ രാജ്യത്ത്തന്നെ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിത്രോദ അഭിപ്രായപ്പെട്ടു. ഈ രംഗത്ത് സ്വയംപര്യാപ്തത നേടിയില്ലെങ്കില്‍ ഇന്ധന ഇറക്കുമതിക്ക് നല്കുന്നതിനേക്കാള് കൂടുതല്‍ തുക ഇവക്കായി നീക്കിവെക്കേണ്ടതായിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാമ്പത്തികനില ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ രംഗത്ത് ഭദ്രമാണ്. എന്നാല്‍ ഇത്തരം യന്ത്രഭാഗങ്ങളുടെ തദ്ദേശീയമായ നിര്‍മാണം ആവശ്യത്തിന്റെ 16 ശതമാനം മാത്രമാണ്. ഇത് ചൈനയുടെ നിര്‍മാണത്തിന്റെ നേര് പകുതി മാത്രമേ ആകുന്നുള്ളൂ. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 25 ശതമാനം ഇത്തരം വസ്തുക്കള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുക എന്നതാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. മുംബൈയിലെ ലോകസാമ്പത്തിക ഫോറത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ രാജ്യത്തിന്റെ ഇലക്ട്രോണിക് നിര്‍മാണ മേഖലയാകെ തകരാറിലായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ തുടര്‍ന്നാല്‍ അടുത്ത പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യക്ക് ഏതാണ്ട് 400 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഇറക്കുമതി നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ സേവനങ്ങള്‍ നല്കുന്ന സമ്പ്രദായത്തില്‍നിന്നും മറ്റ് പല മേഖലകളിലേക്കും ഇലക്ട്രോണിക് വ്യവസായം ഇന്ത്യയില്‍ വളരേണ്ടിയിരിക്കുന്നു. നിര്‍മാണ മേഖലക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക അതിനായുള്ള പരിശീലനങ്ങളേര്പ്പെടുത്തുകയും വേണം. 2004 ല്‍ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി മൂലം 14.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി ഉണ്ടായിരുന്നുവെങ്കില്‍ ഈവര്‍ഷം മാര്‍ച്ചോടെ അത് 150 ബില്യണ്‍ ഡോളറായി വര്‍ധിക്കും. ഇന്ത്യ കഴിഞ്ഞവര്‍ഷം 27.2 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഇന്ധനനികുതിക്കായി 102 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: