ന്യൂദല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ 1000 കി.മീറ്റര്‍ റേഞ്ചുള്ള കരആക്രമണ മിസെയില്‍ നിര്‍ഭയ് ഇന്ത്യ പരീക്ഷിക്കും. ഇതോടെ ഇന്ത്യയുടെ ആയുധശേഖരങ്ങളുടെ പ്രഹരശേഷി വര്‍ധിക്കും. യുദ്ധത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമായ നിര്‍ഭയ് മിസെയിലിന് 700 കി.മീറ്റര്‍ റേഞ്ചുള്ള പാക്കിസ്ഥാന്റെ ഹതഫ് ബാബര്‍ മിസെയിലിനേക്കാള് ഉയര്‍ന്ന പ്രവര്ത്തനക്ഷമതയുള്ളതായി പ്രതിരോധ ഗവേഷണ കാര്യാലയം വാര്‍ത്താലേഖകരെ അറിയിച്ചു. കാര്യാലയത്തിന്റെ കീഴിലുള്ള പരീക്ഷണശാലയിലാണ് മിസെയില്‍ നിര്‍മാണം പുരോഗമിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഇത്തരം മിസെയിലുകളെ അപേക്ഷിച്ച് ഇതിന് വണ്ണം കുറവായിരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സൂപ്പര്‍ സോണിക് ആയ 300 കി.മീറ്റര്‍ റേഞ്ചുള്ള ബ്രമോസ് മിസെയിലിന് ശേഷമാണ് നിര്‍ഭയ് സൈന്യത്തിന് കരുത്ത് പകരുന്നത്. സേനയുടെ കര-നാവിക വ്യോമ വിഭാഗങ്ങള്‍ മിസെയില്‍ ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: