ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്മിതിയില്നിന്നും ഗോല്കുക്കിലേക്ക് യാത്രക്കാരുമായി പോയിരുന്ന യാത്രാബോട്ട് കിഴക്കന്‍ തുര്ക്കിതീരത്തുനിന്ന് തട്ടിയെടുത്ത ഭീകരനെ തുര്‍ക്കി സുരക്ഷാഭടന്മാര് വെടിവെച്ചുകൊന്നു. 12 മണിക്കൂറിനുള്ളില്‍ തുര്‍ക്കി സുരക്ഷാസേന ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെയും ബോട്ട് ജീവനക്കാരെയും മോചിപ്പിച്ചു. കുര്ദ്ദിസ്ഥാന് വര്‍ക്കേഴ്സ് പാര്‍ട്ടി ഭീകരനാണ് ബോട്ട് തട്ടിയെടുത്തത്. ബോട്ടിലുണ്ടായിരുന്ന 24 യാത്രക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സേന വ്യക്തമാക്കി. കൊല്ലപ്പെട്ട കുര്ദ്ദിസ്ഥാന് ഭീകരന്റെ കൈവശം ബോംബുണ്ടെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ സ്ഫോടനത്തില്‍ ബോട്ട് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ബോട്ട് ക്യാപ്റ്റന്‍ വ്യക്തമാക്കി.
എന്നാല്‍ കുര്ദ്ദിസ്ഥാന് ഭീകരസംഘടന ഒരു ആവശ്യവും മുന്നോട്ടുവെച്ചിരുന്നില്ലെന്നും ബോട്ട് തട്ടിയെടുത്തയാള്‍ ആഹാരവും ഇന്ധനവുമല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ബോട്ട് തട്ടിയെടുത്തതിന്റെ പിന്നില്‍ പികെകെ ഭീകരര്തന്നെയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി. പികെകെയുടെ മുന്‍ നേതാവ് അബ്ദുള്ള ദക്കാലാന് 1999 മുതല്‍ തുര്‍ക്കി ജയിലിലാണ്. തുര്‍ക്കിയുടെ വടക്കന്‍ തീരപ്രദേശത്ത് കുര്ദ്ദിസ്ഥാന് ഭീകരര്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന ഒരു മേഖലയാണെന്നും ഇൗ പ്രദേശത്ത് പികെകെ ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി. 1984 മുതല്‍ തുടങ്ങിയ പോരാട്ടത്തില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: