ആകെപ്പാടെ അറിയാവുന്ന ജോലി പാര്‍ട്ടിപ്രവര്‍ത്തനമാണ്. പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ സ്വാതന്ത്ര്യസമരകാലത്തെ അഹിംസകം. ചര്‍ക്കയില്‍നൂല്‍ക്കുന്നതും ബ്രിട്ടീഷ് പോലീസുകാരന്റെ അടിയും പട്ടാളക്കാരന്റെ വെടിയും കൊള്ളുന്നതും ഒരു കരണത്തടിക്കുന്നവനോട് തനിക്ക് മറ്റൊരുകരണവും കൂടിയുണ്ടെന്നു ഭാഷയറിയാത്തതിനാല്‍ കഥകളി മുദ്രയിലൂടെ കാട്ടിക്കൊടുക്കുന്നതു മായാണു നാട്ടുകാര്‍ പണ്ട് കരുതിയിരുന്നത്.
ചരിത്രത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താടിക്കാരന്‍ കാറല്‍ മാര്‍ക്സിന്റേയും ഫ്രഞ്ച് റഷ്യന്‍ വിപ്ലവങ്ങളുടേയും പശ്ചാത്തലത്തില്‍ ലോകത്തിനു മാറ്റം വരുത്താന്‍ മാര്‍ക്സിസമെന്ന ഒറ്റമൂലി ധാരാളം മതിയാകുമെന്ന് ധരിച്ചുവശായവര്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിലും ധാരാളം പേരുണ്ടായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം അവസാനിപ്പിക്കാന്‍ വിപ്ലത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ക്ക് ജനാധിപത്യ വ്യവസ്ഥയോട് തന്നെ അവജ്ഞയായിരുന്നു. വിപ്ലവം തോക്കിന്‍ കുഴലിലൂടെ വന്നില്ലെങ്കില്‍ ഭരണത്തിലൂടെയും വരുത്താന്‍ ശ്രമിക്കാം എന്നതിനെഅവര്‍ പുരോഗമനചിന്തയെന്നനിലയില്‍ പ്രോത്സാഹിപ്പിച്ചു. വിപ്ലവത്തിന്റെ പുതു രൂപങ്ങള്‍ എതിരാളികളെ തെരുവുകളില്‍നേരിട്ട്. ജനാധിപത്യത്തെ തങ്ങള്‍ക്കധിനതയുള്ള പ്രദേശങ്ങളില്‍ കൊടിയ ഏകാധിപത്യമാക്കിമാറ്റി. പശ്ചിമബംഗാളില്‍ കൃഷിക്കാരുടെ പട്ടയങ്ങള്‍ പാര്‍ട്ടിയുടെ കൈവശം വെച്ച് അവരെ തങ്ങളുടെനിയന്ത്രണത്തിലാക്കി. ഇത്രയൊക്കെയായിട്ടും കോടതികള്‍ അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങളാണെന്ന മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും ചിന്താഗതിയില്‍ മാറ്റം വരുത്താന്‍ അവര്‍ തെയ്യാറിയില്ല. ഇങ്ങനെ മുതലാളിത്തവ്യവസ്ഥയെ അന്ധമായി എതിര്‍ത്ത് അതിന്റെ സ്വാധീനത്തില്‍ സ്വയം മുതലാളിമാരായി തൊഴിലാളിവര്‍ഗ്ഗത്തെ സേവിക്കുമ്പോഴാണ് കേരളത്തില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി വിധിവരുന്നതും അതിനെ ഈ പംക്തിയിലെ ഈയാഴ്ചത്തെ അതിഥിയായ എം.വി.ജയരാജന്‍ എതിര്‍ക്കുന്നതും. ആനുകാലിക സംഭവങ്ങള്‍ക്ക് ഒരു താല്‍ക്കാലിക വിടനല്‍കിക്കൊണ്ട് ജയരാജന്റെ വ്യക്തിജീവിതത്തിലേക്കൊന്നെത്തിനേക്കാം.
കുമാരന്റെയും ദേവകിയുടേയും മകനായി 1960 മെയ് 7നാണ് എം.വി.ജയരാജന്‍ ജനിച്ചത്. കണ്ണൂര്‍ ജില്ലയിലെ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ തുടക്കം. ഇതിനിടെ ബിരുദ നിയമബിരുദവും കരസ്ഥമാക്കി. കമ്യൂണിസ്റ്റ് യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും, പിന്നീട് സംസ്ഥാനസെക്രട്ടറിയുമായി കണ്ണുര്‍ജില്ലയിലെ പാര്‍ട്ടികമ്മറ്റി അംഗമായ ജയരാജന്‍ കേരളനിയമസഭയിലേക്കുതെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പൊതുയോഗങ്ങളെ നിരോധിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെയും അതില്‍ പങ്കാളികളായ ജഡ്ജിമാര്‍ക്കെതിരെയും അവഹേളനങ്ങള്‍ അടങ്ങിയ ഒരു പ്രസംഗം പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ നടത്തിയ ഒരുയോഗത്തെ അഭിസംബോധനചെയ്യവേ ജയരാജന്‍ 2010 ജൂണ്‍ 26ന് കണ്ണൂരില്‍ നടത്തി. വിധി നാടിനും ജനങ്ങള്‍ക്കും എതിരായാല്‍ ജനങ്ങള്‍ പുല്ലുവില കല്‍പിക്കില്ലെന്നും ആവേശത്തില്‍ ജയരാജന്‍ തട്ടിവിട്ടു. ഇതിനെതിരെ കോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ആറ് മാസം തടവും 2000 രൂപ പിഴയും വിധിക്കുകയും ചെയ്തു. ഈ കേസ്സിനെതിരെ സുപ്രീം കോടതിയില്‍ ജയരാജന്‍ അപ്പീല്‍ സമര്‍പ്പിക്കും.
ഇതിനിടെ വിദ്യാര്‍ത്ഥി മാര്‍ച്ചിനെ നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നേരെയും കയ്യേറ്റത്തിന് ആഹ്വാനം ചെയ്തു. രാധാകൃഷ്ണ പിള്ളയെന്ന അസിസ്റ്റന്റ് കമ്മീഷണറെ യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലാനായിരുന്നു. അദ്ദേഹം ഉപദേശിച്ചത്. ഈ സംഭവത്തിലും ജയരാജനെതിരെ പോലീസ് കീസ്ടുത്തിട്ടുണ്ട്.
കോടതിയുടെ തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ അതിനെതിരെ നിയമപരമായി നീങ്ങുവാന്‍ ഏതൊരുപൗരനും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യമുപയോഗിക്കാതെ കോടതികളെ വെല്ലുവിളിക്കുകയും വ്യക്തിപരമായി ന്യായാധിപരെ തേജോവധം ചെയ്യുന്നതും ഒരു രാഷ്‌ട്രീയ നേതാവിന് ഭൂഷണമല്ല. ഇത്തരം അക്രമികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി ആരാജകത്വം വാര്‍ത്താനുള്ള ശ്രമത്തില്‍ സ്വയം അപഹാസ്യരാകുന്നത് ജനങ്ങള്‍ തിരിച്ചറിയും. ജനാധിപത്യമര്യാദകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള അര്‍ഹതയുള്ളുവെന്ന് പാര്‍ട്ടി ഇനിയും ഒരു നൂറ്റാണ്ടിനുശേഷമെങ്കിലും കുറ്റസമ്മതം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: