ലക്നൗ: ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാക്യുദ്ധം മുറുകുന്നു. ഉത്തര്‍ പ്രദേശില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തി വിവാദമുണ്ടാക്കുന്ന രാഹുല്‍ ഗാന്ധി നാടകം കളിക്കുകയാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതി. ഈ നാടകം അവസാനിപ്പിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ നിലവിലുള്ള അവസ്ഥയില്‍ രോഷമുണ്ടെന്ന രാഹുലിന്റെ പ്രസ്താവനയെയും മായാവതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: