കോട്ടയം: മലയാള ഭാഷയെയും സാഹിത്യത്തെയും അഭിമുഖീകരിക്കുന്ന സമകാലീന പ്രശ്ങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും പുതുതലമുറയെ സര്‍ഗ്ഗാത്മക രചനകള്‍ക്ക് സജ്ജമാക്കാനുമായി സംഘടിപ്പിച്ചിട്ടുള്ള വിപുലമായ സാംസ്കാരിക പരിപാടികളാണ് മലയാളസാഹിത്യ മഹാസംഗമവും സാഹിത്യകളരിയും. നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി ഡോ.സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ഐറ്റിഐ യില്‍ വെച്ച് നടക്കുന്ന സാംസ്കാരിക സംഗമം പത്മഭൂഷന്‍ കാവാലം നാരയണപ്പണിക്കര് ഉദ്ഘാടനം ചെയ്യും. മഹാകവി അക്കിത്തം, ഡോ.സുകുമാര്‍ അഴിക്കോട് എന്നിവരുടെ സാനിദ്ധ്യം കൊണ്ട് വേദി ധന്യമായിരിക്കും. പ്രശസ്തര്‍ പങ്കെടുക്കുന്ന സാഹിത്യസമ്മേളനങ്ങള്‍, സര്‍ഗ്ഗസംവാദ സദസ്സുകള്‍, കവി സമ്മേളനങ്ങള്‍, സാഹിത്യ ക്ളാസുകല്, കലാപരിപാടികള്‍ എന്നിവ മലയാളത്തിണ്റ്റെ നവോത്ഥാനത്തിനായുള്ള ഈ മഹോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരുന്ന ഡോ.സക്കിര്‍ ഹുസൈന് മെമ്മോറിയല്‍ വിദ്യാവിഹാറിലെ സാഹിത്യ വേദി അക്ഷരക്കൂട്ടമാണ് ഈ സംഗമം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: