മഹാരാഷ്ട്ര: പ്രസിദ്ധമായ സത്യസായ് ബാബ ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി ചലിക്കുന്ന നടപ്പാത ഒരുക്കുന്നു. ഈ പദ്ധതിക്ക് ഏകദേശം 60കോടിയിലധികം രൂപ ചെലവ് വരും. പ്രധാന ക്ഷേത്രത്തിനോടു ചേര്‍ന്ന് തന്നെയാണ് നടപ്പാത വരുന്നത്. ആയിരക്കണക്കിനാളുകള്‍ എത്തുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഇത്തരത്തിലുള്ള ഒരു സൗകര്യം ലഭ്യമല്ല. എന്നാല്‍ പ്രായം ചെന്ന മുതിര്‍ന്ന പൗരന്മാര്ക്കും അംഗവൈകല്യം സംഭവിച്ചിട്ടുള്ളവര്‍ക്കും ഗര്‍ഭിണികളായിട്ടുള്ള സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള സൗകര്യം ഏറെ ആശ്വാസം നല്‍കുന്നതാണെന്ന് സത്യസായ് ബാബ ട്രസ്റ്റ് ചെയര്മാന് ജയാനന്ദ സസാനെ വ്യക്തമാക്കി. ഇവിടെ ദര്‍ശനം നടത്താന്‍ എത്തുന്ന ഭക്തന്മാര് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സംവിധാനം ഉണ്ടായാല്‍ ക്ഷേത്രദര്‍ശനത്തിനുള്ള സമയം കൂടുതല്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നും സസാനെ വ്യക്തമാക്കി. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് മുംബൈയില്‍നിന്നുള്ള ഹാഫിസ് എന്ന വ്യക്തിയാണ്. ഏകദേശം 25000ത്തിലധികം പേര്‍ക്ക് ഒരുപോലെ ഇതിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: