ഇസ്ലാമാബാദ്: ഭീകരവാദ സംഘടനയായ ഹക്കാനി ശൃംഖലയെ ഉന്മൂലനം ചെയ്യുന്നതിന് അമേരിക്കന്‍ സൈന്യത്തിനൊപ്പം സഹകരിക്കുമെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പാക്കിസ്ഥാനില്‍ അമേരിക്കന്‍ നിയമജ്ഞരുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം സര്‍ദാരിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ സുരക്ഷാ പ്രതിനിധി സംഘം തലവന്‍ മൈക്കിള്‍ എം.സി.കോള്‍ വ്യക്തമാക്കി.
എന്നാല്‍ പാക് സൈന്യത്തിനും ഐഎസ്ഐയ്ക്കും മേല്‍ സര്‍ദാരിക്ക് എത്രമാത്രം നിയന്ത്രണമുണ്ടെന്ന് കോള്‍ ചോദിച്ചു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖലയുള്പ്പെടെയുള്ള ഭീകരവാദസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന് നടപടി സ്വീകരിക്കണമെന്നും വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: