ട്രിപ്പോളി: വധിക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മു അമര്‍ ഗദ്ദാഫി തന്റെ അന്ത്യനാളുകളില്‍ ഭക്ഷണത്തിനായി ക്ലേശിച്ചുകൊണ്ട് സിര്‍തെ നഗരത്തിലെ ആള്‍താമസമില്ലാത്ത വീടുകളില്‍ ഒളിച്ചു താമസിച്ചതായി അദ്ദേഹത്തിന്റെ ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഗദ്ദാഫിയുടെ അനുചരന്മാരില്‍ ജീവിച്ചിരിക്കുന്ന മന്‍സൂര്‍ ദാബുവാണ് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖ്യത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആളൊഴിഞ്ഞ വീടുകളില്‍ മാറിമാറി അഭയം കണ്ടെത്തിയ മുന്‍ ഏകാധിപതി അവിടെ നിന്നും കിട്ടാവുന്ന ഭക്ഷണം കഴിച്ച് തന്റെ പെട്ടിയില്‍ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞുകൂടി.
തന്റെ ഭരണകാലത്ത് ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഈ ഏകാധിപതി വൈദ്യുതിയും ടെലിവിഷനുമില്ലാതെയാണ് അവസാന ആഴ്ചകളില്‍ കഴിച്ചുകൂട്ടിയത്. സേനകള്‍ മുന്നേറിയപ്പോള്‍ സിര്‍തെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ജറേഫ് എന്ന ഗ്രാമത്തിലേക്ക് പലായനം ചെയ്യാന്‍ ഗദ്ദാഫി ആഗ്രഹിച്ചിരുന്നതായും ദാവു അറിയിച്ചു. അദ്ദേഹം ഭയംമൂലം വളരെയധികം വിഷാദവാനായിരുന്നു.
തന്റെ ഗ്രാമത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം അവിടെവെച്ച് മരിക്കുകയോ അന്ത്യനിമിഷങ്ങള്‍ കഴിച്ചുകൂട്ടുകയോ ചെയ്യാനുള്ള അഭിലാഷം മൂലമാകാമെന്നും ദാവു പറഞ്ഞതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ഗദ്ദാഫിയുടെ ഭരണത്തിന്റെ ഭാഗമായതില്‍ കുറ്റബോധം തോന്നുന്നതായും ദാവു അറിയിച്ചു. തന്റെ ജീവിതത്തെക്കുറിച്ച് അവസാനനാളുകളില്‍ പശ്ചാത്താപം തോന്നുന്നുവെന്ന് ദാവു പറഞ്ഞു. പക്ഷേ ഈ പശ്ചാത്താപം വളരെ വൈകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിബിയയുടെ കറുത്ത രഹസ്യങ്ങള്‍ അറിയാവുന്ന ദാവുവിനെ ബ്ലാക്ക് ബോക്സ് എന്നാണ് വിളിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: