ഈശ്വരഭജനത്തിനിരിക്കുമ്പോള് കോടിവസ്ത്രമോ അലക്കിയതോ ഉപയോഗിക്കണം. മറ്റു സമയങ്ങളിലും രാത്രി കിടക്കുമ്പോഴും വേറെ വസ്ത്രം ഉപയോഗിക്കണം. ഉറങ്ങുന്ന മനുഷ്യന്റെ നവദ്വാരങ്ങളില്‍ നിന്നും അശുദ്ധപദാര്ത്ഥങ്ങള് പുറത്ത് വരും. അത് വസ്ത്രത്തില്‍ ചേരുമ്പോള്‍ അത് അശുദ്ധമാകും.പ്രഭാതസ്നാനത്തോടുകൂടി ഈ വസ്ത്രം കഴുകി ഉണക്കുക. ഒഴുക്കുള്ളവെള്ളത്തില്‍ കുളിയ്ക്കുന്നതാണ് ഉത്തമം. വിവസ്ത്രനാവാതെ വേണം കുളിയ്ക്കാന്‍. മറ്റുള്ളവരുടെ വീട്ടില്‍ നാം എങ്ങനെ പെരുമാറുന്നുവോ അതുപോലെ വേണം നാം പെരുമാറാന്‍.കുളികളിഞ്ഞാല്‍, ഈശ്വാരാധനയ്ക്ക് ശുദ്ധമായ വസ്ത്രം ധരിക്കുക. ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രം അശുദ്ധമാണ്. അതുകൊണ്ട് ശുദ്ധമായ വസ്ത്രം മാത്രേ ഈശ്വാരാധനയ്ക്ക് ധരിക്കാവൂ. ഈറന്‍ വസ്ത്രം ധരിച്ച് അമ്പലത്തില്‍ പോകരുത്. ദര്‍ശനത്തിന് പോകുമ്പോള്‍ വഴിയില്‍ കുശലപ്രശ്നം ചോദിക്കരുത്. ശ്രീകോവിലിന്റെ മുമ്പില്‍ ഏകാഗ്രമനസ്സോടെ നാം ജപിക്കുക. പൂജാമുറിയിലാണെങ്കില് വിളക്കുകൊളുത്തി തൊഴുത് തടുക്കോ പലകയോ ഇട്ട് കിഴക്കോട്ട് തിരിഞ്ഞ് ഇഷ്ടദേവത ആരാണോ ആ മൂര്‍ത്തിയുടെ ധ്യാനം ശ്ലോകം ചൊല്ലി പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിക്കാനിരിക്കുമ്പോള്‍ പത്മാസനത്തില്‍ ഇരിക്കണം.
നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: