ഭാരതം ആത്മീയതയുടെ തറവാട് എന്ന വിശേഷണമാണ് എല്ലാര്ക്കും. ഗുരുപരമ്പരകളും സന്യാസിവര്യന്മാരും വേദങ്ങളും അനവധി സംസ്കൃതഗ്രന്ഥങ്ങളുംകൊണ്ട് സമ്പുഷ്ടമാണ് ഇവിടം. ഗുരു പറയുന്നത് തെറ്റാണെങ്കില്‍ അതിനെ വിമര്‍ശിക്കാനും ചുണ്ടിക്കാണിക്കാനും ഉള്ള ശാസ്ത്രീയവിക്ഷണം ഭാരതത്തില്‍ കഥകളായും സുഭാഷിതങ്ങളായും പ്രചരിപ്പിച്ചിരുന്നു. ആചാര്യനില്‍ നിന്ന് കാല്‍ഭാഗം ജ്ഞാനം സ്വീകരിക്കുക, കാല്‍ഭാഗം ശിഷ്യന് സ്വയം ചിന്തിച്ച് വിശകലനം ചെയ്യുക, ബാക്കി കാല്‍ഭാഗം മറ്റുള്ളവരുമായി ചര്‍ച്ചചെയ്തും, ബാക്കിയുള്ളത് കാലക്രമത്തില്‍ കണ്ടും കേട്ടും അറിയേണ്ടുതുമാണ്. അതായത് ഗുരുപദേശം പൂര്‍ണമായും കണ്ണടച്ച് വിശ്വസിക്കേണ്ടതില്ല എന്ന് സാരം.
പഠിപ്പിയ്ക്കുന്ന വിഷയത്തില്‍ ശാസ്ത്രീയജ്ഞാനമുണ്ടായിരിക്കുക, ശിഷ്യന്മാര്ക്ക് എളുപ്പത്തില്‍ മനസ്സിലാകുംവിധം പഠിപ്പിക്കുക, ഉപദേശിക്കുന്നത് സ്വയം ആചരിക്കുക , ഉപദേശിക്കുന്നത് സ്വയം ആചരിക്കുക. ഇത്രയും യോഗ്യനായുള്ള ആളാണ് ആചാര്യന്.
ഗുരുദര്ശനത്തെക്കാളും തലമുറകള്‍ കൈമാറിയ ഉപദേശത്തെക്കാളും പ്രാധാന്യം സ്വന്തം അനുഭവങ്ങളില്‍നിന്നുള്ള പാഠാമാണെന്ന് യുക്തിചിന്തകള്‍ പറയുന്നു.ശാസ്ത്രം പ്രമാണം, ആപ്തവാക്യം പ്രമാണം ഈ രണ്ട് നിര്‍ദ്ദേശങ്ങളും ശാസ്ത്രീയവിക്ഷണത്തിന്റെ ആണിക്കല്ലുകളാണ്.ഭാരതീയദര്‍ശനങ്ങളില്‍ മാത്രമാണ് ‘വിമൃശ്വൈതദശേഷണ യഥേച്ഛസി തഥാ കുരു’ അതായത് പൂര്‍ണമായും വിമര്‍ശനബുദ്ധ്യാ വിശകലനം ചെയ്ത് നിന്റെ ആഗ്രഹം പോലെ ചെയ്യുക എന്ന് ഭഗവത്ഗീത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: