ന്യൂദല്‍ഹി: വിലക്കയറ്റം തടയുക, തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ നടത്തുന്ന ജയില്‍ നിറയ്‌ക്കല്‍ സമരത്തിന്റെ ഭാഗമായി പതിനൊന്ന് തൊഴിലാളി സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി അറസ്റ്റ് വരിച്ചു.
ഐ.എന്‍.ടി.യു.സി അഖിലേന്ത്യ പ്രസിഡന്റ് സഞ്ജീവ് റെഡ്ഡി, സി.ഐ.ടിയു അഖിലേന്ത്യ പ്രസിഡന്റ് എ.കെ. പത്മനാഭന്‍, ബി.എം.എസ് ജനറല്‍ സെക്രട്ടറി ബി.എന്‍ റായി, എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഉടന്‍ നടത്താനിരിക്കുന്ന അഖിലേന്ത്യ പണിമുടക്കിനു മുന്നോടിയായുള്ള സൂചന സമരമാണിതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.കെ പത്മനാഭന്‍ പറഞ്ഞു. മാര്‍ച്ചിനെ തുടര്‍ന്നു പാര്‍ലമെന്റിനു മുന്നില്‍ നേതാക്കളെ അറസ്റ്റ് ചെയ്തു. ജില്ലാ കേന്ദ്രങ്ങളില്‍ ഉപരോധം നടത്തിയും റോഡ് തടഞ്ഞുമാണു ജയില്‍ നിറയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: