ആലുവ: കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെയും മാധവ്ജിയുടെയും ഇഛാശക്തിയാണ് തന്ത്രവിദ്യാപീഠത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായതെന്ന് നൊച്ചിമ സ്വാമി ഗോപാലനന്ദതീര്ത്ഥാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ ഉദ്ബോധിപ്പിച്ചു. വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിന്റെ മുഖ്യാചാര്യനായിരുന്ന താന്ത്രിക പരമാചാര്യന് കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ ആചാര്യസ്മൃതി ദിനത്തോടനുബന്ധിച്ച് തന്ത്രപീഠത്തില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികള്‍.
കര്‍മവും ജ്ഞാനവും സമ്മേളിക്കുമ്പോഴാണ് പ്രവൃത്തി പൂര്‍ണമാകുന്നതെന്ന് സ്വാമികള്‍ പറഞ്ഞു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട് അനുസ്മരണപ്രഭാഷണം നടത്തി. കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാട് പുരസ്ക്കാരം കേരളീയ തന്ത്ര ശാസ്ത്ര രംഗത്ത് നല്‍കിവരുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ച് അണ്ടലാടി നാരായണന് നമ്പൂതിരിപ്പാടിനും വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിപ്പാട് സ്മാരകാചാര്യ പുരസ്ക്കാരം താമരനല്ലൂര്‍ പുരുഷോത്തമന് നമ്പൂതിരിപ്പാടിനും സമര്‍പ്പിച്ചു.
നിയുക്ത ശബരിമല മേല്‍ശാന്തി പി.ബാലമുരളിയെ ചടങ്ങില്‍ ആദരിച്ചു. കെ.പി.സി.നാരായണന് ഭട്ടതിരിപ്പാട്, ആര്‍എസ്എസ് പ്രാന്തീയ സംഘചാലക് പി.ഇ.ബി.മേനോന് എന്നിവര്‍ പ്രസംഗിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്, പ്രാന്തീയ ധര്‍മജാഗരണ പ്രമുഖ് വി.കെ.വിശ്വനാഥന് എന്നിവര്‍ സംബന്ധിച്ചു. കെ.ഗോപാലകൃഷ്ണന് കുഞ്ഞി സ്വാഗതവും മുല്ലപ്പിള്ളി കൃഷ്ണന് നമ്പൂതിരിപ്പാട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: