കറുകച്ചാല്‍: മെറ്റലുമായി അമിതവേഗത്തില്‍ വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് മതിലു തകര്‍ത്ത് വീട്ടില്‍ ഇടിച്ചുകയറി വീട് ഭാഗികമായി തകര്‍ന്നു. ഇന്നലെ ൧൨മണിയോടെ ചമ്പക്കര തൊമ്മച്ചേരിയിലാണ് സംഭവം. ചമ്പക്കര തൊമ്മച്ചേരില് പറമ്പുകാട്ട്, പി.കെ.രാഘവണ്റ്റെ വീടാണ് ഇടിച്ചു തകര്‍ത്തത്. പുതുപ്പള്ളി ഭാഗത്തേക്ക് മെറ്റലുമായിപോയ കെഎല്‍ ൫ എന്‍ ൫൪൪൭ നമ്പര്‍ ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. വാഴപ്പള്ളി പാലത്തറ കണ്സ്ട്രഷന് കമ്പനിയുടേതാണ് ഇടിച്ച ടിപ്പര്‍. അമിതവേഗത്തില്‍ വന്ന ടിപ്പര്‍ കറുകച്ചാല്‍ ഭാഗത്തേക്കു വന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിനെ ഇടിക്കാതിരിക്കാന്‍ ഇടത്തേക്ക് വെട്ടിച്ചതാണ് അപകടമുണ്ടാക്കാന്‍ കാരണം. വഴിയാത്രക്കാരനായ കൊല്ലകുന്നേല്‍ എം.വി.അല്ലേസ് (റിട്ട. അസി.സെക്രട്ടറി. ചമ്പക്കര സര്‍വ്വീസ് സഹകരണബാങ്ക്) ന് കാലിന് നിസ്സാരപരിക്കുപറ്റീട്ടുണ്ട്. ഇദ്ദേഹത്തെ കറുകച്ചാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ നിരവധി കൊടുംവളവുകളും കയറ്റങ്ങളും വകവയ്കാതെയുള്ള ടിപ്പറിണ്റ്റെ മരണപ്പാച്ചില്‍ കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും അപകടമുണ്ടാക്കാന്‍ സാദ്ധ്യതകള്‍ ഏറെയുണ്ട്. ടിപ്പറിണ്റ്റെ മരണപാച്ചില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും നിരവധി ജീവന് റോഡില്‍ പൊലിയാന്‍ ഇടയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. അധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: