മുംബൈ: അന്തരിച്ച വിഖ്യാത ഗായകനും സംഗീത സംവിധായകനുമായ ഡോ.ഭൂപന്‍ ഹസാരികയുടെ മൃതദേഹം ജന്മനാടായ ആസാമിലെ ഗുവാഹത്തിയില്‍ ഇന്ന് സംസ്ക്കരിക്കും. 86 വയസ്സുള്ള ഹസാരിക വാര്‍ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് നവംബര്‍ ആറിനാണ് അന്തരിച്ചത്. അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് മൃതദേഹം ആശുപത്രി അധികൃതരില്‍നിന്ന് ഇന്നലെ ഏറ്റുവാങ്ങി ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് മൃതദേഹം മുംബൈയില്‍നിന്നും കൊണ്ടുപോയത്. നിസാറപരയിലെ ഹസാരികയുടെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഗുവാഹത്തി ജഡ്ജവ് ഫീല്‍ഡ് മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ഭൂപന്‍ ഹസാരിക ട്രസ്റ്റിന്റെ സ്ഥലത്തായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക. പൊതുദര്ശനത്തിനുശേഷമുള്ള വിലാപയാത്രയ്ക്ക് ആസാം സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗായകന് മുതല്‍ സംഗീത സംവിധായകന്‍വരെ എല്ലാമായിരുന്നു ഹസാരിക. എന്നാല്‍ ആസാമിന്റെ തനത് സംസ്കാരത്തെ ആവോളം ഉള്‍ക്കൊണ്ട് കവി, പത്രപ്രവര്ത്തകന്, ഗായകന്, സംവിധായകന് എന്നിവയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: