ഗ്വാട്ടിമാല: ഗ്വാട്ടിമാല പ്രസിഡന്ത്തെരഞ്ഞെടുപ്പില് മുന്‍ പട്ടാള ജനറല്‍ ഓട്ടോ പെരസിന് ജയം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1986 ല്‍ സൈനിക ഭരണം അവസാനിച്ചശേഷം ആദ്യമായാണ് ഒരു പട്ടാളക്കാരന് ഗ്വാട്ടിമാലയുടെ പ്രസിഡന്റാകുന്നത്.
54.5 ശതമാനം വോട്ടുകള്‍ നേടിയാണ് പെരസ് വ്യവസായിയും എതിരാളിയുമായ മാനുവല്‍ ബാല്ഡിസോണിനെ പരാജയപ്പെടുത്തിയത്.
45.5 ശതമാനം വോട്ടാണ് മാനുവലിന് ലഭിച്ചത്. ലഹരിമരുന്നു മാഫിയയുടെ വിഹാര കേന്ദ്രമായ ഗ്വാട്ടിമാലയെ മോചിപ്പിക്കുന്നതില്‍ മുന്‍ പ്രസിഡന്റ് അല്വാരോകോളം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇതായിരിക്കും പെരസിന്റെ പ്രധാന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടത്.
തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചും പോലീസുകാരുടെ അംഗബലം കൂട്ടിയും അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുമെന്നായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പെരസിന്റെ വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: