ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് സേനാബലം ഉയര്‍ത്തുമെന്ന് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ലക്നൗ, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായിരിക്കും പുതിയ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനായി 500 ലധികം പുതിയ നിയമനങ്ങള്‍ നടത്തുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം എന്‍ഐഎ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. അതേസമയം, പുതിയ ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ഏറ്റവും അടുത്തുതന്നെ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നേപ്പാളില്‍നിന്നുള്ള വ്യാപകമായ കള്ളനോട്ടിന്റെ ഒഴുക്ക് തടയുന്നതിനും പുതിയ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ തീവ്രവാദികളുടെ ലക്ഷ്യമാണെന്നും തീവ്രവാദ സംഘടനകള്‍ നിരവധി പേരെ റിക്രൂട്ട് ചെയ്യുന്നതിലും കേരളത്തെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: