തുഷ്യന്തി ഭോജനേ വിപ്ര
മയൂരാ ഘന ഗര്‍ജിതേ
സാധവ പരസമ്പത്തൈഃ
ഖലഃപരവിപത്തിഷു
ശ്ലോകാര്‍ത്ഥം
ബ്രാഹ്മണനെ സന്തുഷ്ടനാക്കുന്നത് ഭക്ഷണമാണ്. മയിലിനെ ആഹ്ലാദിപ്പിക്കുന്ന മേഘനാദമാണ് സജ്ജനങ്ങളെ സന്തോഷിപ്പിക്കുന്നത്. അന്യന്റെ സുഖജീവിതമാണ്. എന്നാല്‍ ദുഷ്ടജനങ്ങള്ക്ക് അന്യന് ആപത്ത് വരുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം.
ഭക്ഷണത്തില്‍ ബ്രാഹ്മണന് തല്പരനാണ് എന്ന് പറയുമ്പോള്‍ ശരീപോഷണത്തിന് അത്യാവശ്യമായതുകൊണ്ട് മാത്രമാണ്. മേറ്റ്ല്ലാം പക്ഷികളേയും കിടുകിടാ വിറപ്പിക്കുന്നതാണ് മേഘനാദം. എന്നാല്‍ പീലി വിടര്‍ത്തി ആടാനുള്ള സന്തോഷമാണ് മയിലിന് മേഘനാദം നല്‍കുന്നത്. മഴപെയ്യുമല്ലോ തണുപ്പുകിട്ടുമല്ലോ. ചെടികളും പൂക്കളും വളരുമല്ലോ. പ്രകൃതി സുന്ദരമാകുമല്ലോ എന്ന സങ്കല്പത്തില് നിന്നുമാണ് മയില്‍ ആഹ്ലാദം കൊള്ളുന്നത്. പൊതുജന ക്ഷേമ തത്പരമാണ് സജ്ജനങ്ങള്‍. അവരുടെ അഭിവൃദ്ധിയും ഐശ്വര്യമാണ് സജ്ജനങ്ങളുടെ ജീവിതലക്ഷ്യം. പക്ഷെ ഈ ചിത്രത്തിന് ഒരുമറുഭാഗം കൂടിയുണ്ട്. സജ്ജനങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ജീവിക്കുമ്പോള്‍ സഹജീവികള്‍ക്ക് നന്മ വരാന്‍ വിചാരിക്കുമ്പോള്‍ ദുര്‍ജ്ജനങ്ങള്‍ അതിന് വിപരീതമായ ചിന്തിക്കുന്നു. ആര്‍ക്കൊക്കെയാണോ കാലക്കേട്, അത് കണ്ടാലും കേട്ടാലും മതി വരാത്തവരാണ് ഈ ദുഷ്ടന്മാര് അവര്‍ക്ക് അനുകമ്പയ്ക്ക് പകരം ആനന്ദമാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: