ന്യൂദല്‍ഹി: എസ്.ബി.ഐ ഓഫിസര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ രാജ്യവ്യാപകമായി നടത്താനിരുന്ന രണ്ടു ദിവസത്തെ സമരം പിന്‍വലിച്ചു. മാനേജ്‌മെന്റുമായി ഇന്നലെ രാത്രി വൈകി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനം.
ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫിസേഴ്‌സ് ഫെഡറേഷന്‍ ആണ് സമരത്തിന് ആഹ്വാനം ചെയ്‌തിരുന്നത്. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പുകിട്ടയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതമെന്ന് ഫെഡറേഷന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: