ഇസ്ലാമാബാദ്: ജമാത് ഉദ് ദവ സംഘടനയെ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്നും പാക്കിസ്ഥാന് ഒഴിവാക്കി. പാകിസ്ഥാന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട നിരോധിക്കപ്പെട്ട 31 ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്നാണ് ലഷ്കറെ തയ്ബയുടെ ഹഫീസ് സയിദ് നേതൃത്വം നല്കുന്ന ജമാത് ഉദ് ദവയെ ഒഴിവാക്കിയിരിക്കുന്നത്.
2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ മുഖ്യ പങ്ക് വഹിച്ച ഭീകര സംഘടനയാണ് ജമാത് ഉദ് ദവ. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ജമാത് ഉദ് ദവയാണെന്ന് യു.എന്‍ രക്ഷാസമിതിയും പ്രഖ്യാപിച്ചിരുന്നു. മുംബൈ ആക്രമണത്തിന് ശേഷം ഈ സംഘടനയെ നിരോധിച്ചതായി പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലികും വെളിപ്പെടുത്തിയിരുന്നു.
തെഹ്രീക് ഇ- ഇസ്ലാമി, ജാമിയത് ഉല് അന്‍സര്‍, ജാമിയത് ഉല് ഫുര്‍ഖാന്‍, ഖെയര്‍ ഉന്‍ നാസ് ഇന്റര്‍നാഷണല്‍ ട്രസ്റ്റ്, ഇസ്ലാമിക് സ്റ്റുഡന്‍സ് മൂവ്മെന്റ് ഒഫ് പാകിസ്ഥാന്, ഇസ്ലാമി തെഹ്രീക് പാകിസ്ഥാന്, ലഷ്കറെ ഇ ഇസ്ലാം, അന്‍സര്‍ ഉല് ഇസ്ലാം, ഹാജി നംദര്‍ ഗ്രൂപ്പ്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ലഷ്കറെ ഇ ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍ മുസല്ല ദിഫ തന്‍സീം എന്നീ സംഘടനകളാണ് നിരോധിത പട്ടികയിലെ മറ്റംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: