ന്യൂദല്‍ഹി: തങ്ങളുടെ രാഷ്ട്രീയ ആഗ്രഹങ്ങള്‍ നേടുന്നതിനായി അണ്ണാ ഹസാരെയെ സ്വന്തം സംഘത്തിലുള്ളവരില്‍ ചിലര്‍ ബലിയാടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വിമര്‍ശിച്ചു. ഹസാരെ ഒരു ശുദ്ധനാണെന്നും മറ്റുള്ളവരുടെ പ്രലോഭനങ്ങളില്‍ പെട്ടെന്ന് വീഴുന്നയാളാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കെതിരെയും പ്രവര്‍ത്തിക്കില്ലെന്ന് ആദ്യം തീരുമാനിച്ച അണ്ണാ ഹസാരെ ഇപ്പോള്‍ നിലപാട് മാറ്റിയത് ഈ ‘ചുറുചുറക്കുള്ള’ സംഘാംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്.
അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കെല്ലാം തന്നെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ദിഗ്വിജയ് സിങ് പറഞ്ഞു. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളോട് തനിക്ക് പൂര്‍ണ യോജിപ്പാണുള്ളത്. ഇതു സംബന്ധിച്ച് യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയോടോ, രാഹുല്‍ ഗാന്ധിയോടോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: