കൊച്ചി: മലയാളത്തനിമയില്‍ കളികളും, കവിതകളും, കഥകളിയും കുട്ടികളുടെ മനസ്സില്‍ വര്ണചാര്ത്തായി പെയ്തിറങ്ങിയ മലയാളഭാഷാ വാരാഘോഷം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ സമാപിച്ചു. ഓരോദിവസവും ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ചെറുകഥാകൃത്തും ചിത്രകാരനും, കവിയുമായ ജോസഫ് പനക്കല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മൃദഗവും, ഇടക്കയും, ഘടവും, കുട്ടികളെ പരിചയപ്പെടുത്തി മുതിര്‍ന്നവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. കവിതാപാരായണം, പ്രശ്നോത്തരി, ഉപന്യാസം എന്നിവയും വായനയുടെ പ്രാധാന്യവും കേരളത്തനിമ നിലനിര്‍ത്തുന്നതിന്റെ ആവശ്യവും വരുംതലമുറകളില്‍ കേരള കലകളെയും സംസ്കാരത്തെയും മുന്‍നിര്‍ത്തി ഒട്ടേറെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ആഘോഷം. തൃപ്പൂണിത്തുറ രതീഷ് കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളിയോടുകൂടി ഒരാഴ്ചനീണ്ട് നിന്ന ആഘോഷപരിപാടികള്‍ക്ക് സമാപനമായി. പരിപാടികള്‍ക്ക് എന്റിച്ച്മെന്റ് ഹെഡ് ഷമീം മുഹമ്മദ്, നേതൃത്വം നല്കി. രതീഷ് ഗ്ലോബല്‍ സ്കൂള്‍ അദ്ധ്യാപകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: