കാന്‍ (ഫ്രാന്‍സ്): വിദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെയെത്തിക്കുന്ന കാര്യത്തില്‍ തനിക്ക് ജ്യോത്സ്യന്റെ പണിയൊന്നുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.
ജി-20 ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് കള്ളപ്പണ പ്രശ്നം സംബന്ധിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ പൂര്‍ണമായും സ്വന്തം ആഗ്രഹപ്രകാരം നടക്കാത്ത ഒരു ലോകത്താണ് ഇന്ത്യക്ക് പ്രവര്‍ത്തിക്കേണ്ടത്. പരമാധികാര രാജ്യങ്ങളുമായാണ് ഇന്ത്യ ഇടപെടുന്നത്. അവരുടെ നിയമങ്ങള്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള സഹകരണം മാത്രമാണ് നമുക്ക് കിട്ടുന്നത്. ടാക്സ് ഇന്‍ഫര്‍മേഷന്‍ എക്സ്ചേഞ്ച് കരാര്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ തുടങ്ങിയ പുതിയ കരാറുകള്‍ക്കുള്ള ശ്രമം നടക്കുകയാണ്. വിദേശത്തുണ്ടെന്ന് പറയുന്ന കള്ളപ്പണത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് തനിക്ക് അറിയില്ലെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. ചുരുങ്ങിയ സമയത്തില്‍ ഈ പണം തിരികെയെത്തിക്കാന്‍ പറ്റിയ കുറ്റമറ്റ സംവിധാനം ഇന്ത്യക്ക് ഉണ്ടോയെന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: