റാഞ്ചി: ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് ജയില്‍വാസമനുഭവിച്ച വൃദ്ധദമ്പതികള്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ അനുവദിച്ചുകിട്ടുന്നതിനുവേണ്ടി രാജ്ഭവന് സമീപം നിരാഹാര സമരം നടത്തുന്നു. ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത തങ്ങള്‍ക്ക് മൂന്നുതവണയാണ് ജയിലില്‍ പോകേണ്ടിവന്നതെന്നും ജാമ്യത്തിലിറങ്ങി വീണ്ടും സമരത്തില്‍ സജീവമായ തങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റം ചുമത്തിയതായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ച രേഖകള്‍ കാണിച്ചുകൊടുക്കുന്നതിനിടെ 99 കാരനായ ഭാഗയ്യറാമും 85 കാരിയായ ചാംനിയും വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ ഗോദ ജില്ലയില്‍പ്പെട്ട ഹീരാകുന്താരി ഗ്രാമത്തില്‍നിന്നുള്ളവരാണ് ഈ വൃദ്ധദമ്പതികള്‍. നിരാഹാര സമരത്തെക്കുറിച്ചും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കി. 1972 ലെ ‘സ്വതന്ത്ര്യത സൈനിക് സമ്മാന്‍ പെന്‍ഷന്‍’ പ്രകാരം ഇവര്‍ക്ക് പ്രതിമാസം 3000 രൂപക്ക് അര്‍ഹതയുണ്ടെന്നും ഈ ആനുകൂല്യം ഇവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജാര്‍ഖണ്ഡിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ തലവന്‍ അരുണ്‍കുമാര്‍ പാണ്ഡെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: