പ്രസ്താവ സദൃശം വാക്യം
പ്രഭാവ സദൃശം പ്രിയം
ആത്മസശക്തി സമം കോപം
യോ ജാനാതി സപംഡിതഃ
ശ്ലോകാര്‍ത്ഥം : തന്നത്താനറിയുന്ന വ്യക്തി തനിക്ക് ചേരുന്ന വാക്കുകളേ പറയൂ. തനിക്ക് യോജിച്ച വിധത്തിലേ കോപിക്കൂ. തന്റെ സംസ്കാരത്തിന് ഉചിതമായേ പെരുമാറൂ. തന്മൂലം ഒരു സന്ദര്‍ഭത്തിലും അയാള്‍ പരാജയപ്പെടുന്നില്ല.
ഈ ശ്ലോകം അര്‍ത്ഥപൂര്‍ണമാണ്. അനുകരിക്കത്തക്കതുമാണ്. ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും അത്യാവശ്യവുമാണ്. പഴയകാലത്തെ വ്യക്തികളൊക്കെ ഒരേ പാഠ്യപദ്ധതിയുടെ കീഴില്‍ പരീശീലിപ്പിക്കപ്പെട്ടവരും ഒരേ തത്വചിന്തയില്‍ വിശ്വസിക്കുന്നവരുമായിരുന്ന. ഈ ബോധമണ്ഡലത്തില്‍ നിന്നും അവര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞതു ഒരു അമൂല്യശക്തിയാണ്. അതാണ് ആത്മനിയന്ത്രണം. നഗരഗ്രാമഭേദമില്ലാതെ, ധനികദരിദ്ര്യ വ്യത്യാസമില്ലാതെ,കുടുംബസാമൂഹ്യ അന്തരവുമില്ലാതെ എവിടെ നില്‍ക്കുമ്പോഴും താനാര്, തന്റെ അവസ്ഥയെന്ത്, തന്റെ കഴിവെന്ത് ഈ ബൗദ്ധികമൗണ്ഡലം ഇവരുടെ മനസ്സില്‍ എപ്പോഴുംപ്രകാശമാനമാണ്. അവര്‍ സംസാരിക്കുമ്പോള്‍ അതിലൊരൊറ്റ പദം പോലും തളളിക്കളയാനുണ്ടാവില്ല. അയാളുടെ അവസ്ഥയ്ക്ക് യോജിക്കാത്തതായി.
കോപിക്കുകയാണെങ്കില്‍ പോലും ഭാവവും രൂപവും വാക്കും അവസരോചിതവും സംസ്കാരോചിതവുമായിരിക്കും. അന്യര്‍ക്ക് ആ മഹാനുഭവാന്റെ നേരെ വിരല്‍ചൂണ്ടി പറയാന്‍ ഒരു സന്ദര്‍ഭം പോലും ലഭിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: