കോട്ടയം: 120 വര്‍ഷം പൂര്‍ത്തിയാക്കുന്ന കോട്ടയം വൈഎംസിഎയുടെ ഔട്ട് ഡോര്‍ ഗെയിംസിണ്റ്റെ ഉദ്ഘാടനം 6ന് 5മണിക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ബാസ്ക്കറ്റ് ബോള്‍ കോര്ട്ടിണ്റ്റെ ഉദ്ഘാടനം റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. ബാസ്ക്കറ്റ് ബോള്‍ കളിയുടെ ഉദ്ഘാടനം കോട്ടയം എംപി ജോസ് കെ.മാണി നിര്‍വ്വഹിക്കും. 1891ലാണ് കോട്ടയം വൈഎംസിഎ സ്ഥാപിതമായത്. 20 അംഗങ്ങളെ ഉള്‍പ്പെടുത്തി തുടങ്ങിയ പ്രസ്ഥാനം ഇന്ന് ആയിരത്തി നാനൂറോളം അംഗങ്ങള്‍ ഉള്ള് സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂടാതെ ബാസ്ക്കറ്റ് ബോളിണ്റ്റെ ഈറ്റില്ലെമെന്നും അറിയപ്പെടുന്ന കോട്ടയം വൈഎംസിഎ ധാരാളം പ്രതിഭകളെ ഇന്ത്യയ്ക്കു സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി മുടങ്ങിക്കിടന്ന ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് നവീകരിച്ചാണ് ഗെയിംസ് തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്‍ സണ്ണികല്ലൂറ്‍, ഷൈനി ജേക്കബ്, ജോസ് മരിയദാസ്, ചെറിയാന് അയിപ്പ്, അലക്സ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: