ഈരാറ്റുപേട്ട: ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പ്രധാന തീര്‍ത്ഥാടനപാതകള്‍ പലതും തകര്‍ച്ചയില്‍ത്തന്നെ അവശേഷിക്കുന്നു. സംസ്ഥാനത്തിണ്റ്റെ വടക്കന്‍ ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാതകളിലൊന്നായ് കൊടൈക്കനാല്‍-ശബരിമല പാതയുടെ തൊടുപുഴമുതല്‍ കാഞ്ഞിരപ്പള്ളി വരെയുള്ള ഭാഗമാണ് ദുരിതത്തില്‍ത്തന്നെ അവശേഷിക്കുന്നത്. കയറ്റവും വളവും ഉള്ള കാഞ്ഞിരമറ്റം കവലയിലും പാണ്ടിയാമാവിലും അപകടം നിത്യസംഭവമാണ്. നിത്യേന നൂറുകണക്കിന് തീര്‍ത്ഥാടനക വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം പോലും നടപ്പിലാക്കിയിട്ടില്ല. രാപ്പകല്‍ ഭേദമില്ലാതെ തീര്ത്ഥാടകരന് കടന്നുപോകുന്ന ഈ മേഖലയില്‍ വഴിവിളക്കുകളും തെളിയുന്നില്ല. റോഡുകള്‍ പുനഃരുദ്ധരിച്ച്, ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തീര്ത്ഥാടനത്തിന്രെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: