കാലടി: സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ നേരിടാന്‍ ഇന്നത്തെ സ്ത്രീകളുടെ ലക്ഷ്യബോധത്തെ തന്നെമാറ്റിയെടുക്കേണ്ടതുണ്ടെന്ന് ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്, ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല (ജാഗ്രത) ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു.
ജനനം മുതല്‍ മരണം വരെ സ്ത്രീപീഡിപ്പിക്കപ്പെടുന്നു. പ്രതികരണ ശേഷി ഇല്ലായ്മയാണ് പീഡനങ്ങള്വര്ധിക്കാന് കാരണമെന്നും ലീലാമേനോന് വ്യക്തിമാക്കി.
സ്ത്രീകളോടുള്ള വിവേചനങ്ങളെക്കുറിച്ചും സാമൂഹിക അവഗണനകളെക്കുറിച്ചും ഐജി ബി.സന്ധ്യ പ്രസംഗിച്ചു. അഡ്വ.ശുഭമത്തായി, ഡോ.എസ്.ജി.അയ്യര്‍, പ്രൊഫ.എസ്.ജി.ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: