വാഷിങ്ടണ്‍: അമേരിക്കയിലെ മെട്രോ പൊളിറ്റന്‍ മേഖലയില്‍ പതിനഞ്ചില്‍ ഒരാള്‍ ദരിദ്രനാണെന്ന് പുതിയ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തൊഴില്‍, വരുമാനം എന്നിവയിലുള്ള കുറവാണ് ദാരിദ്ര്യത്തിന് കാരണമെന്ന് സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്ര്യത്തിന്റെ തോത് നാല്‍പ്പത് ശതമാനം രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. പട്ടണങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ദാരിദ്രത്തിന്റെ തോത് ഗ്രാമീണ മേഖലയില്‍ ഇരട്ടിയാണ്. സണ്‍ ബെല്‍റ്റ് മെട്രൊ മേഖലയില്‍ ഇതു വന്‍ കുതിച്ചു ചാട്ടം രേഖപ്പെടുത്തി. മിയാമി ഗ്രാമ, തീരപ്രദേശങ്ങളിലെ ധനികരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് വര്‍ധിച്ചു. സാധാരണക്കാര്‍ ജീവിക്കാനുള്ള പരക്കം പാച്ചിലിലാണ്.
എന്നാല്‍ രാജ്യത്തെ ഉയര്‍ന്ന വരുമാനക്കാരെ പ്രതിസന്ധി ബാധിക്കില്ലെന്നു ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സാമ്പത്തിക വിഭാഗം പ്രൊഫസര്‍ റോബര്‍ട്ട് മൊഫിറ്റ് പറഞ്ഞു. താത്കാലിക പ്രതിസന്ധി മാത്രമാണിത്. രാജ്യം ഇതില്‍ നിന്നു കരകയറും. എന്നാല്‍ നിരവധി കുടുംബങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: