ബാഗ്‌ദാദ്: ഇറാഖിലെ കിഴക്കന്‍ പ്രവിശ്യയായ ദിയലയില്‍ ചാവേര്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ ബാഖുബയ്‌ക്ക് സമീപം സൈനിക കേന്ദ്രത്തിന് മുമ്പിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
ശമ്പളം വാങ്ങുന്നവരുടെ ക്യൂവില്‍ നിന്നവരുടെ നേര്‍ക്കായിരുന്നു ആക്രമണം. അല്‍ ക്വയിദ ഭീകരരുടെ സജീവ മേഖലയാണ് ദിയല പ്രവിശ്യ. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: