വാഷിങ്ടണ്‍: അമേരിക്കയില്‍ മുതലാളിത്ത വിരുദ്ധ സമരം ശക്തമാകുന്നു. കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഓക്‍ലാന്റോ തുറമുഖം പ്രതിഷേധക്കാര്‍ അടപ്പിച്ചു. സമരം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി അധികൃതര്‍ അറിയിച്ചു.
അധ്യാപകര്‍ ഉള്‍പ്പടെ നിരവധി ഉദ്യോഗസ്ഥര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. മൂവായിരത്തോളം പ്രക്ഷോഭകരാണ് തുറമുഖത്തേയ്‌ക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രക്ഷോഭകര്‍ ഇപ്പോഴും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ നഗരങ്ങളിലും മുതലാളിത്തവിരുദ്ധ സമരം ശക്തമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: