കാന്‍: ജി 20 രാഷ്ട്രങ്ങളുടെ സമ്മേളനം ഫ്രാന്‍സിലെ കാനില്‍ തുടങ്ങി. ഗ്രീസിന് കൊടുക്കേണ്ട രണ്ടാം സാമ്പത്തിക രക്ഷാ പാക്കേജിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. രണ്ടാമത്തെ പാക്കേജിനെക്കുറിച്ച് ഗ്രീസ് പ്രധാനമന്ത്രി അഭിപ്രായ വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനോട് യൂറോ മേഖല എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു.
യൂറോ മേഖലയില്‍ തുടരണമോ വേണ്ടയോ എന്ന് ഗ്രീസ് തീരുമാനം എടുത്തതിന് ശേഷമേ രണ്ടാമത്തെ പാക്കേജ് നല്‍കുകയുള്ളൂവെന്നാണ് യൂറോ റാഷ്ട്രങ്ങളുടെ നിലപാട്. യൂറോ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന ആവശ്യം ചൈന തള്ളിക്കളഞ്ഞ സാഹചര്യത്തിലും കൂടിയാണ് ഈ സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: