മുര്‍ഷിദാബാദ്: ആസിഡ് ഉപയോഗിച്ചു ശരീരം തുടച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ലാല്‍ബാഗ് മഹാകുമ ആശുപത്രിയിലാണു സംഭവം. കുഞ്ഞ് ജനിച്ചയുടന്‍ ശരീരം തുടയ്ക്കാന്‍ അണുനാശിനിക്കു പകരം കാര്‍ബോളിക് ആസിഡാണു സ്റ്റാഫ് നഴ്സ് ഉപയോഗിച്ചത്.
സാധാരണ ഡെറ്റോള്‍ പോലുളള അണുനാശിനിക്കു പകരമാണു വിഷാംശം കലര്‍ന്ന ആസിഡ് ഉപയോഗിച്ചത്. നഴ്സിന്റെ അശ്രദ്ധ മൂലം എടുത്ത കുപ്പി മാറിപ്പോകുകയായിരുന്നു. ആസിഡ് പുരട്ടിയതിനെ തുടര്‍ന്നു ക്ഷണനേരത്തില്‍ കുട്ടി മരിച്ചു.
ബംഗാളില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശുക്കളുടെ മരണം വര്‍ധിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു കൊല്‍ക്കത്ത ബി.സി റോയി ചില്‍ഡ്രന്‍സ് ആശുപത്രിയിലും ബര്ദ്വന് മെഡിക്കല്‍ കോളേജിലുമായി 35 കുട്ടികളാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: