എരുമേലി : ശബരിമല സീസണിലുണ്ടാകുന്ന ടണ്‍കണക്കിന് ഖരമാലിന്യങ്ങള്‍ കുഴിച്ചുമൂടി സംസ്കരിക്കാന്‍ വനംവകുപ്പ് സമ്മതംമൂളിയതോടെ പഞ്ചയാത്തുവക പുതിയ പ്ളാണ്റ്റിണ്റ്റെ പ്രവര്‍ത്തനം മന്ദഗതിയിലേക്ക് നീങ്ങുന്നു. മാലിന്യസംസ്കരണ പ്ളാണ്റ്റിണ്റ്റെ പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയാണ് രണ്ടു പ്ളാണ്റ്റിനായി പ്രഖ്യാപിച്ചത്. ഈ സീസണില്‍ തന്നെ പണിപൂര്‍ത്തിയാക്കി മാലിന്യം കവുങ്ങുംകുഴിയിലെ പ്ളാണ്റ്റില്‍ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പണം നല്‍കിയത്. എന്നാല്‍ പദ്ധതിയിലെ പുനരുദ്ധാരത്തിനുണ്ടാകുന്ന കാലതാമസവും പണിയിലെ അനാസ്ഥയും കാരണമാണ് മാലിന്യം വനത്തിലേക്ക് തള്ളാനുള്ള നീക്കത്തെക്കുറിച്ച് പഞ്ചായത്ത് ആലോചിക്കുന്നത്. മാലിന്യം വനത്തില്‍ തള്ളാനുള്ള പഞ്ചായത്തിണ്റ്റെ പുതിയ ആവശ്യം വനംമന്ത്രി സമ്മതിച്ചതോടെ എരുമേലിയിലെ മാലിന്യം മുഴുവനും ഇത്തവണയും വനത്തിലേക്കാവും തള്ളുക. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ വനത്തില്‍ നിക്ഷേപിക്കുന്നതിനുള്ള നിബന്ധനകള്‍ പഞ്ചായത് തെറ്റിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് മാലിന്യം തള്ളുന്നത് വിലക്കിയത്. കൊടിത്തോട്ടം പ്ളാണ്റ്റിണ്റ്റെ അറ്റകുറ്റപ്പണികള്‍ക്കായി അഞ്ച്ലക്ഷം കൂടി അനുവദിച്ചിട്ടും ഇവിടെയും പണികള്‍ നടക്കാന്‍ സാധ്യതയില്ല. പ്ളാസ്റ്റിക് സംസ്കരണ നിര്മ്മാണയൂണിറ്റിണ്റ്റെ ഒരു ബൂസ്റ്റ ര്‍ യൂണിറ്റ് എരുമേലിയില്‍ തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. എന്നാല്‍ ജൈവഖരമാലിന്യസംസ്കരണത്തിനായി കവുങ്ങും കുഴിയില്‍ നിര്‍മ്മിച്ച പ്ളാണ്റ്റ് കെട്ടിടം ഈ പദ്ധതിക്ക് അനുകൂലമല്ലെന്നുള്ള പരിസ്ഥിതി വകുപ്പിണ്റ്റെ നിര്‍ദ്ദേശം തിരിച്ചടിയാകുന്ന പഞ്ചായത്തിന് വീണ്ടും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. ശബരിമല തീര്ത്ഥാടനത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ലക്ഷക്കണക്കിന് രൂപ ഇതോടെ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യങ്ങള്‍ വനത്തിനുള്ളില്‍ നിക്ഷേപിക്കാനുള്ള പഞ്ചായത്തിണ്റ്റെ തീരുമാനം ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. സീസണില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കാത്ത വഴികളില്ല. കനകപ്പലം കരമ്പിന്തോട് വനമേഖലയാണ് കൂടുതലായുള്ളത്. പഞ്ചായത്ത് നിക്ഷേപിക്കുന്ന ഖരമാലിന്യങ്ങളില്‍ പ്ളാസ്റ്റിക്കും, കുപ്പിച്ചില്ലും നിറഞ്ഞാല്‍ മുന്‍കാലത്തെപ്പോലെ വനംവകുപ്പ് തടയാനുള്ള സാധ്യതയും കൂടുതലാണ്. ശബരിമല സീസണ്കാലത്താണ് ഇത്തരത്തില്‍ എന്തെങ്കിലും സംഭവിക്കുകയെങ്കില്‍ മാലിന്യസംസ്കരണം വാന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കൊടിത്തോട്ടംപ്ളാണ്റ്റില് ആവശ്യമായ ചിരട്ടകള്‍ യഥാസമയം ഇറക്കാത്തതുംപ്ളാണ്റ്റിണ്റ്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് പ്ളാണ്റ്റിണ്റ്റെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലാകാന്‍ കാരണമായിരിക്കുന്നത്്. ശബരിമല സീസണുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ വനത്തില്‍ നിക്ഷേപിക്കാന്‍ വനംവകുപ്പ് അനുവാദം നല്‍കിയതിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിലുണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തിന് വാന്‍ ബാധ്യതയാണ് ഉണ്ടാക്കുക. എരുമേലി പഞ്ചായത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മാലിന്യ സംസ്കരണം, തീര്‍ത്ഥാടന അവലോകന യോഗങ്ങളില്‍ പോലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഗൗരവമായി നടക്കുമ്പോഴും ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: