ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അടുത്ത മുഖ്യമന്ത്രിയായി നബാം തുക്കിയെ നിയമിച്ചു. ഇന്നലെ രാവിലെയായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ജാര്‍ബോം ഗാംലിന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് തുക്കി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇന്നലെയാണ് ഗാംലിന്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. ഹൈക്കമാന്റ് ചേര്‍ന്നെടുത്ത തീരുമാനത്തിലാണ് തുക്കിയെ മുഖ്യമന്ത്രിയായി നിയമിക്കുന്നത്. ഗാംലിന്‍ രാജി സമര്‍പ്പിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് ഊര്‍ജമന്ത്രി സെതോക്ക് സേന ധനമന്ത്രി കാലികോ പൂല്‍ എന്നിവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി ദോര്‍ ജി ഖണ്ഡു വിമാനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മെയ് അഞ്ചിന് ഗാംലിന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: