വാഷിംഗ്ടണ്‍: ഫ്രാന്‍സിലെ കാനസില് നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഉച്ചകോടിയില്‍ പ്രാധാന്യം നല്‍കുക ഇതിനായിരിക്കുമെന്നും ലോകനേതാക്കളുമായുള്ള ചര്‍ച്ചക്ക് സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഫ്രാന്‍സില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബരാക് ഒബാമ ഇന്ന് രാത്രി പുറപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ജി-20 ഉച്ചകോടിയില്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തെ 20 പ്രമുഖ സാമ്പത്തികശക്തികള്‍ പങ്കെടുക്കും. കഴിഞ്ഞ സപ്തംബറില്‍ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടിയിലും ഒബാമ-മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ച നടന്നിരുന്നില്ല.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനര്‍ എന്നിവരുമായി ഒബാമ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കൂടാതെ വിവിധ രാഷ്ട്രങ്ങളിലെ തൊഴിലാളി നേതാക്കളുമായും ഒബാമ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കയിലെ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ബെന്‍ റോഡ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: