കാബൂള്‍: അഫ്ഗാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ മരിച്ചു. മരിച്ചവരില്‍ പെണ്‍കുട്ടിയും ഉള്‍പ്പെടും. വാര്‍ഡാക് പ്രവിശ്യയില്‍ റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഏഴിനും 16നും ഇടയില്‍ പ്രായമുളളവരാണ് കൊല്ലപ്പെട്ടത്. താലിബാന് ഭീകരരാണ് സ്ഫോടനത്തില്‍ പിന്നിലെന്നാണ് സംശയം. വ്യത്യസ്ത ആക്രമണങ്ങളില്‍ 1,462 സാധാരണക്കാരാണ് അഫ്ഗാനില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: