തൃപ്പൂണിത്തുറ: കേരള പുലയര്‍ മഹാസഭാ തൃപ്പൂണിത്തുറ ഏരിയ യൂണിയന് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എടയ്ക്കാട്ടുവയല്‍ ഫാര്‍മേഴ്സ് ഹാളില്‍ സംഘടിപ്പിച്ച സമുദായ കണ്വെന്ഷന് ജില്ലാ സെക്രട്ടറി കെ.എ.സിബി ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് സെക്രട്ടറിയേറ്റ് മെമ്പര്‍ വിനോമ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.
മുളന്തുരുത്തിയില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനമിടിച്ചു കൊലപ്പെടുത്തിയ അമലിന്റെയും ശ്രീജിത്തിന്റെയും കുടുംബങ്ങള്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ സംരക്ഷണവും നല്‍കാത്ത നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പെരുമ്പാവൂരില്‍ സഹയാത്രികരുടെ മര്‍ദ്ദനമേറ്റ് മരിച്ച രഘുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്കിയപ്പോള് പട്ടിക ജാതിക്കാരായ കുടുംബങ്ങള്‍ ആയതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ മുളന്തുരുത്തി അപകടത്തില്‍ അനുകൂല നടപടികള്‍ സ്വീകരിക്കാത്തതെന്ന് യോഗം കുറ്റപ്പെടുത്തി അമലിന്റെയും ശ്രീജിത്തിന്റെയും കുടുംബങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കിയില്ലെങ്കില്‍ കടുത്ത പ്രക്ഷോഭ സമര നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തൃപ്പൂണിത്തുറ ഏരിയ യൂണിയന് കണ്വെന്ഷന് ആഹ്വാനം ചെയ്തു.
പഞ്ചമി സ്വയം സഹായ സംഘം എല്‍ഐസിയുമായി ചേര്‍ന്ന് നടത്തുന്ന ജീവന് മഥൂര്‍ പോളിസിയില്‍ 800ല്‍പരം പഞ്ചമി അംഗങ്ങള്‍ പോളിസി തുക ഏല്‍പ്പിച്ചു. മഹാത്മാ അയ്യന്‍കാളിയുടെ പ്രജാസഭാ പ്രവേശനത്തിന്റെ 100-ാം വാര്‍ഷികം ആഘോഷത്തിലേക്ക് 501 അംഗ ആഘോഷ കമ്മറ്റി രൂപീകരിച്ചു.യോഗത്തില്‍ യൂണിയന് പ്രസിഡന്റ് കെ.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് എടമ്പാടം സ്വാഗതം പറഞ്ഞു. വിലാസ് പുളിക്കമാലി കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: