ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുധീന്ദ്ര കുല്‍ക്കര്‍ണി, ഫഗന്‍ സിംഗ് കുലസ്‌തെ, മഹാബീര്‍ സിംഗ് ഭഗോര, സൊഹയ്‌ല് ഹിന്ദുസ്ഥാനി എന്നിവരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ ദല്‍ഹി ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.
നവംബര്‍ 14നകം നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: