കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ യു.എന്‍ അതിഥി മന്ദിരത്തിലെ പോലീസ് ചെക്പോയിന്റിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒരു അഫ്ഗാന് പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ നാല് പേര് മരിച്ചു. പ്രദേശവാസികളാണ് കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചത്.
സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചെക്പോയിന്റിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്ര സഭാവക്താവ് ഡാന്‍ മക് നോര്‍ട്ടണ്‍ അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ വെടിവെപ്പില്‍ ഒരു നേപ്പാള്‍ സ്വദേശിയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് തടഞ്ഞപ്പോഴാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: