കൊച്ചി: കേരളത്തില്‍ നിന്നുള്ള പ്രമുഖ ആയൂര്‍വേദ ഗ്രൂപ്പായ കുര്യാസ് എര്‍ത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ആയൂര്‍വേദ ഹോസ്പിറ്റലിന്റെ കൊച്ചിയിലെ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം നവംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
ദല്‍ഹിയിലും, ബാംഗ്ലൂരിലും ചികിത്സാകേന്ദ്രങ്ങളുള്ള എര്‍ത്ത് ആയൂര്‍വേദ ഹോസ്പിറ്റല്‍ വൈറ്റിലയ്ക്കു സമീപം തൈക്കൂടം ഓവല്‍ ബില്‍ഡിംഗിലാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. എസി, നോണ്‍ എസി സൗകര്യമുള്ള 25 മുറികളാണ് പുതിയ ചികിത്സാകേന്ദ്രത്തിലുള്ളത്.
ആയൂര്‍വേദത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമുള്ള പാരമ്പര്യം എര്‍ത്ത് ആയുര്‍വേദ ഹോസ്പിറ്റലിനുണ്ടെന്ന് എര്‍ത്ത് ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.അനീഷ് എം.കുര്യാസ് പറഞ്ഞു. ഒരു രോഗവും ചികിത്സിച്ചു ഭേദമാക്കാനാവാത്തതായില്ല. രോഗലക്ഷണങ്ങളെയല്ല രോഗകാരണങ്ങള്ക്കു പരിഹാരം കാണുകയെന്നതിലാണ് എര്‍ത്ത് ഹോസ്പിറ്റല്‍ വിശ്വസിക്കുന്നത്. വാതം, പിത്തം, കഫം എന്നിവയെ അടിസ്ഥാനമാക്കി പാരമ്പര്യരീതിയില്‍ ആരോഗ്യസംരക്ഷണത്തിന് ഫലപ്രദവും ലളിതവുമായ പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: