കൊച്ചി: കൊച്ചി മെട്രോയുടെ ലോഗോ രൂപകല്‍പ്പന ചെയ്യാന്‍ എറണാകുളം ജില്ലയിലെ 10 മുതല്‍ 18 വരെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങുന്നു. വിവിധ നിറങ്ങളും അക്ഷരശൈലികളും ചിഹ്നങ്ങളും കലാത്മകമായി സംയോജിപ്പിച്ചുകൊണ്ട് തങ്ങളുടെ സ്വന്തം ഭാവനയ്ക്കനുസൃതമായി ലോഗോ ഡിസൈന്‍ ചെയ്യാം. പ്രമുഖ കലാകാരന്മാരും പ്രൊഫഷണലുകളും അടങ്ങിയ വിധി കര്‍ത്താക്കളുടെ പാനല്‍ ആയിരിക്കും ഏറ്റവും മികച്ച ലോഗോ തെരഞ്ഞെടുക്കുന്നത്. നവംബര്‍ 15 ആണ് ഡിസൈന്‍ അയയ്ക്കേണ്ട അവസാന തീയതി.
കൈകൊണ്ടു വരച്ച ലോകോ സ്കാന്‍ ചെയ്ത് ഖജഋഏ/ഠകഎഎഫോര്മാറ്റിലാക്കി ഘീഴീറലശെഴി@ സീരവശാല്ീ.ീൃഴ എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അയയ്ക്കേണ്ടത്. കൈകൊണ്ടു വരച്ച ലോഗോ അതേ പടി തന്നെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലേയ്ക്ക് “കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, ഫ്ലോര്‍ 8, റവന്യൂ ടവര്‍, പാര്‍ക്ക് അവന്യൂ, കൊച്ചി-682011” എന്ന വിലാസത്തിലേയ്ക്ക് തപാല്‍മാര്‍ഗവും അയയ്ക്കാവുന്നതാണ്. സ്കാന്‍ ചെയ്ത് ഇമെയില്‍ ആയി അയയ്ക്കുന്നവര്‍ കൈകൊണ്ടു വരച്ച ലോഗോ ഡിസൈന്‍ സൂക്ഷിച്ചു വയ്ക്കണം. പിന്നീട് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട മത്സരാര്‍ത്ഥികള്‍ വേരിഫിക്കേഷനുവേണ്ടി യഥാര്‍ത്ഥ ഡിസൈന്‍ ഹാജരാക്കേണ്ടതായിവരും. മത്സരാര്‍ത്ഥിയുടെ പേര്, പ്രായം,സ്കൂള്‍ തുടങ്ങിയ വിവരങ്ങളെല്ലാം എന്‍ട്രിയോടൊപ്പം വച്ചിരിക്കണം. മറ്റുള്ള ആരുടെയെങ്കിലും ബൗദ്ധിക സ്വത്തവകാശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടാത്ത വിധം സ്വന്തം ഭാവനയ്ക്കനുസൃതമായി മാത്രം വേണം ഡിസൈന്‍ ചെയ്യേണ്ടത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരു ഡിസൈന്‍ മാത്രമേ അയയ്ക്കാന്‍ കഴിയൂ. വിജയിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് 5000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846724000 എന്ന നമ്പറിലേയ്ക്ക് വിളിക്കുക. അല്ലെങ്കില്‍ ംംം.സീരവശാല്ീ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: