പെര്‍ത്ത്: പാക്കിസ്ഥാന് ഭൂപ്രദേശത്തിനുള്ളില്നിന്നുകൊണ്ട് കടന്നാക്രമണങ്ങള്‍ ആരംഭിക്കുവാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കി. ഒരു തരത്തിലുള്ള അനുമതിയും നല്‍കിയിട്ടില്ലെന്ന തലക്കെട്ടോടെ പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2011 ല്‍ 50 നും 60 നും ഇടക്ക് ആക്രമണങ്ങള്‍ പാക്കിസ്ഥാനിലുണ്ടായിട്ടുണ്ടെന്നും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 460 ഓളം പേരില്‍ ഭൂരിഭാഗവും ഭീകരവാദികളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് പാക് പ്രധാനമന്ത്രി. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഭീകരവാദത്തെ അമര്‍ച്ച ചെയ്യുന്നതിന് ജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഏകപക്ഷീയമായ സൈനിക നടപടികള്‍ അമേരിക്ക നടത്തിയിട്ടുണ്ടെന്നും അത്തരത്തില്‍ ഉണ്ടായ ആക്രമണങ്ങളുടെ ഫലമാണ് അല്‍ഖ്വയ്ദ തലവന്‍ ബിന്‍ലാദന്റെ മരണമെന്നും ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഗിലാനി വ്യക്തമാക്കി. രാഷ്ട്രത്തിന്റെ വിദേശനയത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം, പര്‍വേസ് മുഷറഫിന്റെ സൈനിക ഭരണവും പരാമര്‍ശിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പാക് ജനതയും പാര്‍ലമെന്റുമാണ് ദേശീയ പ്രാധാന്യമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഗിലാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: